ഭോജനം
ഇന്ന് വൈശാഖ മാസത്തിലെ മൂലം.
പ്രപഞ്ച സൃഷ്ടിക്കു തുടക്കം കുറിച്ച
നക്ഷത്രം. സരസ്വതിയുടെ നക്ഷത്രമായും
അറിയപ്പെടുന്നു.
അന്നവിചാരം മുന്നവിചാരം എന്ന്
നാട്ടുമൊഴി അനുസരിച്ചു ആദ്യകിരണം
അന്നവിചാരമാകാം.
ചില മനുഷ്യരെ കാണുമ്പോള്‍ ചിന്തിക്കാറുണ്ട്
എന്തിനാണ് ഇത്രയും ഭക്ഷണം കഴിക്കുന്നത്?
മറ്റാര്‍ക്കുമാകാത്ത കഴിവാണോ ഭീമസേന
രൂപികള്ക്കുള്ളത്? ഭീമന് യുദ്ധം
ചെയ്യാനുണ്ടായിരുന്നു. നമുക്ക് ചുറ്റും കാണുന്ന
ഭീമരൂപികള്ക്കോ?
ഒരു മനുഷ്യന് അറുപതു വയസ്സാകുമ്പോഴേക്കും
വെള്ളവും ഭക്ഷണവും കൂടി എഴുപത് ആയിരം
കിലോ അകത്താക്കിയിട്ടുണ്ടാകും. നമുക്ക്
ചുറ്റും കാണുന്ന മഹത് ശരീരികള്‍?
ഇത്രയ്ക്കു ഏറെ കഴിക്കുന്നത് ആത്മഹത്യാ
മോഹികളാണ്.
വീണ്ടും വീണ്ടും കഴിക്കുന്നതിനു പകരം
വീണ്ടും വീണ്ടും ചിന്തിക്കുക.